വി ഡി സതീശന് വി എസ് അരുണ്‍കുമാറിന്റെ കത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഐ സി ടി അക്കാദമി നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എസ് അരുണ്‍കുമാര്‍ വി ഡി സതീശന്‍ സമിതിക്ക് കത്ത് നല്‍കി. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് തന്റെ വിശദീകരണം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടാണ് കത്ത്.

നേരത്തെ സാക്ഷിയായി തന്റെ മൊഴിയെടുക്കുക മാത്രമാണ്‌ ചെയ്‌തത്‌. തനിക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന്‌ അരുണ്‍കുമാര്‍ കത്തില്‍ പറയുന്നു ‍. മാര്‍ച്ച്‌ രണ്ടിനാണ്‌ സമിതിയുടെ അടുത്ത സിറ്റിംഗ്‌.

മൊഴിയെടുക്കല്‍ കഴിഞ്ഞ 14നു പൂര്‍ത്തിയായിരുന്നു. മാര്‍ച്ച്‌ എട്ടിന്‌ ആണ് സമിതി അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക.

അരുണ്‍കുമാറിനെ ക്രമവിരുദ്ധമായി ഐ സി ടി അക്കാദമി ഡയറക്‌ടറായി നിയമിച്ചെന്ന ആരോപണത്തെ കുറിച്ചാണ് വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷനായ നിയമസഭാ സമിതി അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :