തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ഹര്‍ത്താലിന്റെപേരില്‍ നിര്‍ബന്ധിച്ച് സഞ്ചാരസ്വാതന്ത്ര്യം തടയാനൊ കടകളടപ്പിക്കാനൊ പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍. നാശനഷ്ടമുണ്ടായാല്‍ ഹര്‍ത്താല്‍ നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരമായി തുക തിരിച്ചുപിടിക്കുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.
ഡീസല്‍ വില കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫും ബിജെപിയും ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നാളെ സൂചനാ പണിമുടക്കും നടത്തുന്നുണ്ട്.