ഫയിസിന്റെ ഉന്നതബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പിസി ജോര്‍ജിന്റെ കത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയിസിന്റെ ഉന്നതബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ കത്ത്. കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നും ജോര്‍ജ്ജ് കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യുഡിഎഫിലെ മറ്റ് ഘടകക്ഷികള്‍ക്കും കൈമാറിയിട്ടുണ്ട്. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാ ജനകമാണെന്ന് കോണ്‍ഗ്ര്‌സ നേതാവ് വിഎം സുധീരന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കുറ്റം ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫയിസിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സ്റ്റാഫംഗങ്ങളും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍കെ എന്ന് വിളിക്കുന്ന ആര്‍ കെ ബാലകൃഷ്ണനുമായും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തതോടെയാണ് ഫയിസ് ഉള്‍പ്പെടെയുള്ള വന്‍ സ്വര്‍ണ്ണക്കടത്ത് മാഫിയയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. പിടിയിലായ സ്ത്രീകള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഫൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :