ഫണ്ട്‌ പിരിവിനായി ആം ആദ്മി പാര്‍ട്ടി ഓഫിസുകളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വൈപ്പിങ്‌ യന്ത്രങ്ങള്‍!

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (12:19 IST)
PRO
PRO
തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ പിരിവിനായി ആം ആദ്മി പാര്‍ട്ടി ഓഫിസുകളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വൈപ്പിങ്‌ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു. പാര്‍ട്ടി നടത്തുന്ന ജനകീയ ഫണ്ട് പിരിവ് കൂടുതല്‍ സുതാര്യമാക്കാനാണ് ഈ നടപടി. ബക്കറ്റ്‌ പിരിവും ഓണ്‍ലൈന്‍ സംഭാവനകളും ഉള്‍പ്പെടെ ഇതുവരെ 12 കോടി രൂപ പിരിഞ്ഞുകിട്ടിയെന്ന് പാര്‍ട്ടി വക്‌താകള്‍ അറിയിച്ചിരുന്നു.

മറ്റ് പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിശദമായ പട്ടിക പ്രസിദ്ധീകരിക്കാന്‍ തയാറാകണമെന്ന്‌ ആം ആദ്മി പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അരവിന്ദ്‌ കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.

പ്രതിദിനം ശരാശരി 10 ലക്ഷം രൂപ വീതം ലഭിക്കുന്നുണ്ടെന്നും 47,000 പേര്‍ ഓണ്‍ലൈനിലൂടെ പണം നല്‍കിയെന്നും പാര്‍ട്ടി വെളിപ്പെടുത്തിയ വിവരങ്ങളില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ കൂടുതല്‍ സംഭാവന എത്തുമെന്ന് കരുതുന്നുവെന്നും നേതാക്കള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :