സ്വകാര്യബസ് സമരം മാറ്റിവച്ചു

കോഴിക്കോട്| WEBDUNIA|
PRO
യാത്രാ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യബസ് സംസ്ഥാനവ്യാപകമായി നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചതായി റിപ്പോര്‍ട്ട്. ഒരു വിഭാഗം മാത്രമാണ് പിന്മാറിയതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഈ മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ സമിതി അറിയിച്ചു.

ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വരാതെ ഈ പ്രശ്നത്തില്‍ ബസുടമകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിസംബര്‍ 18 മുതലാണ് ബസുടമകളുടെ സംയുക്ത സമരസമിതി അനിശ്ചിത കാലത്തേക്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :