സ്വകാര്യ മേഖലയിലെ അധ്യാപകരും ചൂഷണം ചെയ്യപ്പെടുന്നു: പി ടി തോമസ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (05:53 IST)
കേരളത്തില്‍ ഏറ്റവും അധികം ചൂഷണം അനുഭവിക്കുന്ന വിഭാഗമാണു സ്വകാര്യ സ്കൂളുകളിലെ അധ്യാപകരെന്ന് പി ടി തോമസ് എം പി‍. അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ എന്നിവര്‍ക്ക്‌ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കു മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര നിയമത്തില്‍ അധ്യാപകരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഇതു സംബന്ധിച്ച നടപടി സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക്‌ മിനിമം വേതനം നിയമ വിധേയമാക്കിയിട്ടുണ്ടെങ്കിലും ഇത് കേരളത്തില്‍ പോലും നടപ്പിലായിട്ടില്ല. സംസ്ഥാന തൊഴില്‍ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ കേരളത്തിലെ 600 ല്‍ അധികം ആശുപത്രികളാണ്‌ മിനിമം വേതനം നിശ്ചയിക്കാത്തതായി കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും പി ടി തോമസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :