സ്റ്റാമ്പ്‌ ഏതായാലെന്താ, കത്തുകിട്ടിയാല്‍ മതിയല്ലോ!

കോട്ടയം| WEBDUNIA|
PRO
സ്റ്റാമ്പ്‌ ഏതായാലെന്താ, പോസ്റ്റ്‌ ചെയ്ത കത്ത്‌ വിലാസക്കാരനു ലഭിച്ചാല്‍ മതിയല്ലോ! കോട്ടയത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന്‌ അയച്ച കത്തിലെ സ്റ്റാമ്പാണ്‌ സംസാരവിഷയമാകുന്നത്.

വിവരാവകാശ നിയമ പ്രകാരം ഒരു വിവരം ലഭിക്കാന്‍ കോട്ടയത്തെ തിരുവഞ്ചൂര്‍ സ്വദേശി ശ്രീകാന്ത്‌ ആവശ്യപ്പെട്ടതിനുള്ള മറുപടിക്കത്തിലാണ്‌ തപാല്‍ സ്റ്റാമ്പിനു പകരം 5 രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ പതിച്ച്‌ പോസ്റ്റ് അയച്ചത്‌.

കോട്ടയത്തെ പൊതുമരാമത്ത്‌ വകുപ്പ്‌ ബില്‍ഡിംഗ്‌ വിഭാഗത്തിലെ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ഓഫീസില്‍ നിന്നാണ്‌ 5 രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പിനു പകരം കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ ഉപയോഗിച്ച്‌ പോസ്റ്റ്‌ ചെയ്തത്‌.

എന്നാല്‍ പോസ്റ്റ്‌ ഓഫീസിലും ഇത്‌ ശ്രദ്ധിക്കാതെ സീല്‍ അടിച്ച്‌ വിലാസക്കാരനു നല്‍കുകയാണുണ്ടായത്‌. ‘രണ്ടായാലും സ്റ്റാമ്പ്‌ തന്നെയല്ലേ, അതും സര്‍ക്കാര്‍ സ്റ്റാമ്പ്’ എന്ന മട്ടിലാണ്‌ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന്‌ ഇത് പതിച്ചു നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :