മാംഗ്ലൂര്‍: |
WEBDUNIA|
Last Modified വെള്ളി, 25 ജനുവരി 2013 (16:10 IST)
PRO
PRO
ഫെബ്രുവരിയില്‍ പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിന് ചൂടേറും. വില ഉയര്‍ന്ന് കൈപൊള്ളിക്കുമെന്ന് ചുരുക്കം. അടുത്ത മാസം നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയുണ്ടാകും. ഇത് ഭക്‍ഷ്യവിപണിയിലും പ്രതിഫലിക്കും. സാധാരണക്കാരന്‍ യാത്രപോകുമ്പോള്‍ വിശന്നാല്‍ മുണ്ട് മുറുക്കിയുടുക്കുക.
നിത്യോപയോഗ സാധനങ്ങളുടെ വില 15 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ആറുമാസം മുന്‍പാണ് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ അവസാനം വര്‍ധനയുണ്ടായത്. അതുകൊണ്ട് തന്നെ ഇനിയൊരു വര്‍ധനയുണ്ടായാല്‍ ഇടത്തരക്കാരന്റെ അടുക്കള പുകയില്ല. ഡീസല്‍ വില കൂടിയതോടെ വില വര്‍ധന അനിവാര്യമായി മാറിയെന്നാണ് വ്യാപാരികളുടെ പക്ഷം.
എന്‍ഡിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ പഞ്ചസാര ക്വിന്റലിന് വില 700 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ വില 3,400 രൂപയാണ്. അതായത് ഒരു ഭരണം മാറി വന്നപ്പോള്‍ ജനങ്ങള്‍ക്ക് ലഭിച്ചത് 300 ശതമാനം വര്‍ധന.