തിരുവനന്തപുരം|
Last Modified വ്യാഴം, 24 ഡിസംബര്‍ 2015 (12:38 IST)
ദേശീയ സ്കൂള്‍ കായികമേള ജനുവരി 25 മുതല്‍ 30 വരെ നടക്കും. കേരളം തന്നെയാണ് മേളയ്ക്ക് വേദിയാകുന്നത്.
കോഴിക്കോടായിരിക്കും വേദിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ മേള നടത്താന്‍ ആലോചിച്ചെങ്കിലും അവരുടെ നിബന്ധനകള്‍ വിവാദമായതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ കായിക മേള നടത്താന്‍ കേരളവും ഒരുക്കമായിരുന്നില്ല.
തെരഞ്ഞെടുപ്പും എസ് എസ് എല്‍ സി പരീക്ഷയുമുള്ളതിനാല്‍ ഫെബ്രുവരിയിലെ തീയതികള്‍ പറ്റില്ല എന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. ഫെബ്രുവരിക്ക് മുമ്പ് നടത്താമെന്ന് തീരുമാനിച്ചതോടെ കേരളം വേദിയായി ഉറപ്പിക്കുകയായിരുന്നു.