ബധിര വിദ്യാലയത്തിനു സച്ചിന്‍ 10 ലക്ഷം നല്‍കി

കാസര്‍കോട്| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (18:28 IST)
ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തിനു ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 10 ലക്ഷം രൂപ അനുവദിച്ചു. സ്കൂളിലെ മള്‍ട്ടി മീഡിയ സെന്‍റര്‍ നിര്‍മ്മാണത്തിനായി എം.പി ഫണ്ടില്‍ നിന്നാണു സച്ചിന്‍ ഈ തുക നല്‍കിയത്.

കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു ഈ സ്കൂള്‍. സ്കൂള്‍ അധികൃതര്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ വഴി സച്ചിന്‍റെ സഹായം തേടിയിരുന്നു. ഇതനുസരിച്ചായിരുന്നു സഹായം ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :