സ്കൂള്‍ ബസ് റയില്‍വേ ഗേറ്റ് തകര്‍ത്തു

ബാലരാമപുരം| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (18:53 IST)
നിറയെ വിദ്യാര്‍ത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് അടച്ചിട്ടിരുന്ന റയില്‍വേ ഗേറ്റ് തകര്‍ത്തു, എങ്കിലും റയില്‍വേ ജീവനക്കാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.


ബാലരാമപുരം ആലുവിള റയില്‍വേ ക്രോസില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 3.50 നായിരുന്നു സംഭവം നടന്നത്. നെല്ലിമൂട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസായിരുന്നു അപകടത്തില്‍ പെട്ടത്. ബസ് പിന്നീട് പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

വിദ്യാര്‍ത്ഥികളുടെ കൂട്ടനിലവിളി ഉയര്‍ന്നതോടെ കന്യാകുമാരി - പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നെയ്യാറ്റിന്‍കര നിന്നു തിരിക്കാനുള്ള സമയമായി എന്നു കണ്ട റയില്‍വേ ഗാര്‍ഡ് ലത ഉടന്‍ തന്നെ നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ വിവരം അറിയിച്ചു.

ഇതിനിടയില്‍ ബാലരാമപുരം എസ്.ഐ വിജയകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും മറ്റു വാഹന ജീവനക്കാരും ചേര്‍ന്ന് ബസ് പാളത്തില്‍ നിന്ന് പിന്നോട്ടെടുത്ത് ദുരന്തം ഒഴിവാക്കി. ബസിന്‍റെ ബ്രേക്ക് നഷ്ടമായതാണു ദുരന്തമായേക്കാവുന്ന സംഭവത്തിനു കാരണമായതെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :