സ്കൂള്‍ കലോത്സവം ജനുവരിയില്‍, പുത്തരിക്കണ്ടം വേദി

School, Kalolsavam, Putharikkandam, Ground,  സ്കൂള്‍, കലോത്സവം, പുത്തരിക്കണ്ടം, മൈതാനം
തിരുവനന്തപുരം| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2015 (14:57 IST)
ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തലസ്ഥാന നഗരിയിലെ പുത്തരിക്കണ്ടം മൈതാനി വേദിയൊരുക്കും. ജനുവരി 19 മുതല് 25 വരെയാണു കലോത്സവം നടക്കുന്നത്. മുഖ്യവേദിക്കായി കേരളീയ ശൈലിയിലുള്ള ആറുനില പന്തലാണ് ഇതിനായി വിഭാവന ചെയ്തിരിക്കുന്നത്.

പുത്തരിക്കണ്ടത്തെ കൂടാതെ രണ്ടാമത്തെ പ്രമുഖ വേദി പൂജപ്പുര മൈതാനത്താണൊരുക്കുന്നത്. സര്‍ക്കാര്‍ വിമന്‍സ് കോളജ്, വിജെടി ഹാള്, സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണു മറ്റു വേദികള്‍. ഇതിനൊപ്പം ചെറിയ വേദികള്‍ നഗരത്തിലെ പ്രമുഖ സ്കൂളുകളില്‍ ആയിരിക്കും.

ഭക്ഷണം തയ്യാറാക്കുന്നത് തൈക്കാട്ടുള്ള പൊലീസ് ഗ്രൌണ്ടിലായിരിക്കും. ഇതുകൂടാതെ നായനാര്‍ പാര്‍ക്കില്‍ എക്സിബിഷനും ഗാന്ധി പാര്‍ക്കില്‍ സാംസ്കാരിക സായാഹ്നവും നടക്കും. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ പന്തല്‍ നിര്‍മ്മിച്ച ഭാരത് പന്തല്‍ വര്‍ക്ക് തന്നെയാണ് ഇത്തവണയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 24 ലക്ഷം രൂപയാണ് കരാര്‍ തുക.

ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് വാടക ലഭിക്കണമെന്ന് ശഠിച്ചത് സംഘാടകര്‍ക്ക് തലവേദനയായി. എന്നാല്‍ അവസാനം കലോത്സവം കണ്‍‌വീര്‍ നിസാം ചിതറയുടെ അഭ്യര്‍ത്ഥന പ്രകാരം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടതോടെ പ്രശ്നങ്ങള്‍ ഒരുവിധം അവസാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :