സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വി‌എസിന് നല്‍കാമെന്ന് കോടതി

പത്തനംതിട്ട| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്‍കാമെന്ന് പത്തനംതിട്ട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

കേസിലെ പ്രതി സരിതാ എസ്നായരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്ഐആറും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കേസന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ മൊഴിപ്പകര്‍പ്പ് ലഭിക്കുന്നതിന് തടസമില്ലന്നായിരുന്നു വിഎസിന്റെ പ്രധാന വാദം.

സരിതയുമൊത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായുള്ള ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ എട്ടിനാണ് ശ്രീധരന്‍ നായര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി.ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടത് അന്വേഷിക്കേണ്ടെന്ന് ഒക്ടോബര്‍ 11ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ സത്യവാങ്മൂലത്തില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :