എഡിജിപി പറഞ്ഞത് കള്ളം: മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍ കോടതിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ എഡിജിപി പറഞ്ഞത് കള്ളമെന്ന് ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എ ഹേമചന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലം കള്ളമാണെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു. ഇക്കാര്യം എഴുതി നല്‍കണമെന്ന് ഹൈക്കോടതി ശ്രീധരന്‍നായരോട് ആവശ്യപ്പെട്ടു.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞതായാണ് പോലീസ് ഹാജരാക്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്ന ഈ മൊഴി സത്യവിരുദ്ധമാണെന്നാണ് ശ്രീധരന്‍ നായര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ കംപ്യൂട്ടറുകളും സിസിടിവിയും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ശ്രീധരന്‍ നായരുടെ മൊഴി. ഇത് സംബന്ധിച്ച് വിശദമായ മൊഴി എഴുതി നല്‍കാന്‍ കോടതി ശ്രീധരന്‍ നായരോട് ആവശ്യപ്പെട്ടു. ഓണത്തിന് ശേഷം ഈ മാസം 25ന് കേസ് പരിഗണിക്കുന്നതിനായി മാറ്റി.

നുണപരിശോധനയ്ക്ക് അനുവാദം തേടിക്കൊണ്ടുള്ള കത്ത് അന്വേഷണസംഘം കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് ശേഷമാണ് പൊലീസ് ശ്രീധരന്‍ നായര്‍ക്ക് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍നായര്‍ പറഞ്ഞതായാണ് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :