സോളാര്‍ കേസ്: സര്‍ക്കാരിനെതിരേ വീണ്ടും പിസി ജോര്‍ജ്

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. സോളാര്‍ കേസിലെ വാദിയായ ശ്രീധരന്‍ നായരെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പുറത്താക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഒരു പ്രമുഖ ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ് പിസി ജോര്‍ജ്ജ് വിമര്‍ശനം ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിയെ അപകീത്തിപ്പെടുത്താനായിരുന്നു പൊലീസിന്റെ നടപടി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഒത്തുതീര്‍പ്പുകളുടെ നാണംകെട്ട പര്യാവസാനമാണെന്നും ലേഖനത്തില്‍ പിസി ജോര്‍ജ് ആരോപിക്കുന്നു.

കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാണ്. ഭരണപക്ഷ നടപടികളെ അപ്പാടെ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷത്തെ അപ്പാടെ അവഗണിച്ച് മുന്നോട്ട് പോകുക ഭരണപക്ഷത്തിന്റേയും ധര്‍മ്മമല്ലെന്നും പിസി ജോര്‍ജ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :