സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും

തിരുവനന്തപുരം| WEBDUNIA|
PRO
സിപിഎം സംസ്ഥാന ഘടകത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പരിശോധിക്കാനായി നിയോഗിച്ച പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്.

പ്രവര്‍ത്തനരീതി എങ്ങനെയാകണമെന്ന് ആലോചിക്കാന്‍ കമ്മീഷന്‍ അംഗങ്ങള്‍ രാവിലെ യോഗം ചേരും. വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയവും സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് നല്‍കിയ പരാതിയുമാണ് പിബി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന ആറംഗ കമ്മീഷനംഗങ്ങളില്‍ സീതാറാം യെച്ചൂരി ഒഴികെയുളള എല്ലാവരും ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി.

കമ്മിറ്റിയിലെ പൊതുചര്‍ച്ചയില്‍ വെച്ച് അഭിപ്രായം അറിയുന്നതിനോട് വി.എസ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമ്മിറ്റിയില്‍ വെച്ച് അഭിപ്രായം അറിയുന്നതിനൊപ്പം നേതാക്കളില്‍ നിന്ന് ഒറ്റയ്ക്ക് ഒറ്റയ്ക്ക് അഭിപ്രായം തേടാനും തീരുമനിച്ചേക്കും.

സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കേട്ട ശേഷം ഡല്‍ഹിയില്‍ വീണ്ടും യോഗം ചേര്‍ന്നശേഷമേ കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കുയുളളു. പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗങ്ങളായിരിക്കും റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനം കൈക്കൊളളുകയുളളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :