സോളാര്‍ വിഷയത്തില്‍ സമരം ശക്തമാക്കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചു. ഓഗസ്റ്റ് 12 മുതല്‍ സെക്രട്ടേറിയറ്റ് അനിശ്ചിതകാലത്തേക്ക് ഉപരോധിക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ നടന്നുവരുന്ന രാപ്പകല്‍ സമരം ഓഗസ്റ്റ് നാലിന് അവസാനിപ്പിക്കും. നാലുമുതല്‍ 11 വരെ, അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തേക്കുറിച്ച് പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകേന്ദ്രമായി മാറിയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ഒരാള്‍ ജയിലിലാണ്. അഞ്ചുപേരെ പുറത്താക്കി. സോളാര്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.
സോളാര്‍ പ്രശ്നം തീര്‍ക്കേണ്ടത് കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നമായി മാറിയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.