സൈബര്‍ സുരക്ഷയ്ക്ക് ഏജന്‍സികളുടെ പരസ്പര സഹകരണം അനിവാര്യം: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സൈബര്‍ സുരക്ഷയ്ക്ക് വിവിധ ഏജന്‍സികളുടെ സഹകരണവും ഏകോപിച്ചുള്ള പ്രവര്‍ത്തനവും അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം താജ് വിവാന്റയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് പോലീസിംഗ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്റര്‍നെറ്റിന്റെയും സൈബര്‍ രംഗത്തിന്റെയും സുരക്ഷയ്ക്കും ശരിയായ പരിപാലനത്തിനും വിവിധ രാജ്യങ്ങളിലെ ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനം വഴിയൊരുക്കും. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് നിര്‍ണായക സ്വാധീനമാണ് വിവര സാങ്കേതിക വിദ്യയ്ക്കുള്ളത്യ എന്നും യഥാര്‍ത്ഥത്തില്‍ നടക്കുന്ന സാമൂഹ്യ വിനിമയങ്ങളെക്കാളേറെ വെര്‍ച്വല്‍ ലോക വിനിമയം നടക്കുന്ന സ്ഥിതിയിലേക്ക് ഈ മേഖല വളര്‍ന്നിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജനജീവിതത്തിന് ഇത്തരം സാങ്കേതിക വിദ്യാ സാഹചര്യങ്ങള്‍ ഏറെ സഹായകമാണെങ്കിലും സുരക്ഷിത കംപ്യൂട്ടിംഗിന് എതിരായി നടക്കുന്ന പലതരം അക്രമങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ഈ രംഗത്തെ ഗുണഫലങ്ങളെ അട്ടിമറിക്കുന്നു. ഇതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നു. ഇത്തരം പ്രവണതകളെ തടയിടുന്നതിന് ഫലപ്രദമായ സുരക്ഷയൊരുക്കി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ ആഗോള സ്വഭാവം മൂലം ലോകമൊട്ടാകെയുള്ള സര്‍ക്കാരുകളുടെയും സേവന ദാതാക്കളുടെയും നിയമ പരിപാലകരുടെയും സംയുക്ത പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ വ്യക്തികളുടെ സ്വകാര്യതയെ തകര്‍ക്കുന്നതോ ന്യായമായ അഭിപ്രായ പ്രകടനത്തെ തടയുന്നതോ ആകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :