സൈബര്‍ സുരക്ഷ ഇന്ത്യ ശക്തമാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് സൈബര്‍ സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ 2011-ല്‍ സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം നിലവില്‍ വന്നിരുന്നു. ഇന്ത്യയിലെ 900 മില്യണ്‍ ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളിലേക്കും, 120 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്കും ഈ സിസ്റ്റത്തില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. ഈ സിസ്റ്റത്തെക്കുറിച്ച് അധികം വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല.

ഇന്ത്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കും സംശയമുള്ള ആളുകളുടെ ഇമെയിലേക്കും ഫോണ്‍ കോളിലേക്കുമുള്ള നിരീക്ഷണ സംവിധാനം ഇന്ത്യ പ്രാബല്യത്തില്‍ കൊണ്ടു വന്നു. സര്‍ക്കാരിന്റെ പുതിയ സംവിധാന പ്രകാരം ഫോണ്‍ കോളുകള്‍ ശ്രവിക്കുവാനും, ഫോണ്‍ ടാപ് ചെയ്യാനും, ഇമെയിലും ടെക്സ്റ്റ് മെസേജ് വായിക്കാനും, ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, ട്വീറ്റുകള്‍, ലിങ്ക്ടിന്‍ പോസ്റ്റുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കും.

അതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ കോടതിയുടെയോ പാര്‍ലമെന്റിന്റെയോ പ്രത്യേക അനുമതിയുടെ ആവശ്യമുണ്ടാവില്ല. പ്രത്യേക സാഹചര്യങ്ങളില്‍ ആഭ്യന്തര വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ ടാപ്പിംഗ് ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി നല്‍കാന്‍ സാധിക്കും.രഹസ്യാന്വേഷണ വിഭാഗം കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :