പാളയത്തില്‍ പട: തിരുവഞ്ചൂരിനെതിരേ മുല്ലപ്പള്ളിയും സുധാകരനും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനും ആഭ്യന്തരവകുപ്പിനെതിരെ പരസ്യമായി രംഗത്തെത്തി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി മുല്ലപ്പള്ളി ആരോപിച്ചു.

ഫോണ്‍ പട്ടിക ചോര്‍ന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന ആരോപണവുമായി കെ സുധാകരനും കുറ്റപ്പെടുത്തി. നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണ്. മുഖ്യമന്ത്രിയെ അറിയിക്കാതെ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത് തെറ്റെന്നും സുധാകരന്‍ പറഞ്ഞു.

ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായ സുധാകരന്റെ ആവശ്യം തിരുവഞ്ചൂരിന്റെ സ്ഥാനമാറ്റമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :