സെക്രട്ടറിയേറ്റില്‍ നിന്നും തമിഴ്നാട് വിവരങ്ങള്‍ ചോര്‍ത്തുന്നത് സത്യം: പി സി ജോര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
നദീജല തര്‍ക്കം സംബന്ധിച്ച കേരളത്തിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നും ചോരുന്നുണ്ടെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. തനിക്ക് ഈ വിവരം 1997 മുതല്‍ അറിയാം. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

1997ല്‍ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പിന്നീടുള്ള ദിവസങ്ങളില്‍ ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. രാഷ്ട്രീയ -ഉദ്യോഗസ്ഥ- മാധ്യമ പ്രവര്‍ത്തകരെ പണം നല്‍കി വശത്താക്കിയാണ് തമിഴ്‌നാട് ഈ നീക്കം നടത്തുത്.

തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :