ജലതര്‍ക്കവുമായി ബന്ധപ്പെട്ട്‌ ഒരു ഫയലും ചോര്‍ന്നിട്ടില്ല :പി ജെ ജോസഫ്

തിരുവനന്തപുരം| WEBDUNIA|
PRO
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന്‌ തമിഴ്‌നാട്‌ കേരളത്തിന്‌ സെക്കന്‍ഡില്‍ 100 ഘനയടി വെളളം വിട്ടുനല്‍കും. ജലതര്‍ക്കം പരിഹരിക്കാന്‍ കേരള-തമിഴ്‌നാട്‌ സംഘത്തിന്റെ ചര്‍ച്ചയിലാണ്‌ തീരുമാനം.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം ലഭിക്കാത്തതുമൂലം പാലക്കാട് ജില്ലയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.വരള്‍ച്ച കാരണം ഇതു വരെ കോടിക്കാണക്കിന് രൂപയുടെ നാശമാണ് പാലക്കാട് ജില്ലയിലുണ്ടായത്. 12 കോടി രൂപയുടെ തന്നെ നെല്‍കൃഷി നശിച്ചു.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട കേസുമായി സംസ്‌ഥാനം മുന്നോട്ടു പോകുമെന്നും മന്ത്രി പിജെ ജോസഫ്‌ പറഞ്ഞു. ജലതര്‍ക്കവുമായി ബന്ധപ്പെട്ട്‌ ഒരു ഫയലും സെക്രട്ടറിയേറ്റില്‍ നിന്ന്‌ ചോര്‍ന്നിട്ടില്ല എന്നും മന്ത്രി വ്യക്‌തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :