സെക്രട്ടറിയേറ്റിന്‌ അവധി നല്‍കിയത് പൊലീസ് നിര്‍ദ്ദേശ പ്രകാരം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇടതുപക്ഷം ആരംഭിച്ചിരിക്കുന്ന ഉപരോധത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്‌ ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ അവധി നല്‍കിയത് പൊലീസ് നിര്‍ദ്ദേശം അനുസരിച്ചാണെന്ന് റിപ്പോര്‍ട്ട്. ഇടതുപക്ഷം നയിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം ആദ്യ ദിവസം പൊതുവേ സമാധാനപരമായി നടന്നെങ്കിലും വരും ദിവസങ്ങളില്‍ ഉപരോധം അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാലാണ് സെക്രട്ടറിയേറ്റിന്‌ അവധി നല്‍കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.

ഉപരോധ സമരത്തിന്‍റെ രൂപം മാറുമെന്നും ഉപരോധത്തിന് എത്തിയവര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ്‌ സെക്രട്ടറിയേറ്റിന് അവധി നല്‍കിയതെന്നാണ് വിവരം.

എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അര ലക്ഷത്തോളം വരുന്ന ഉപരോധ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നിലവിലെ പൊലീസ് സംവിധാനം ഉപയോഗിച്ച് തടയാനാവില്ലെന്നും ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചവേളയില്‍ അറിയിച്ചിരുന്നു.

ഇതു കൂടാതെ തിങ്കളാഴ്ച ബേക്കറി ജംഗ്ഷനിലും സെക്രട്ടറിയേറ്റിനു പുറത്തും സെക്രട്ടറിയേറ്റ് ജീവനക്കാരെ കൈയേറ്റം ചെയ്തെന്നതും അവധി നല്‍കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടുന്നു.

ചൊവ്വയും ബുധനും അവധി നല്‍കിയാല്‍ വ്യാഴാഴ്ച സ്വാന്തന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള അവധി കൂടിയാവുമ്പോള്‍ പ്രശ്നങ്ങള്‍ കുറച്ചൊന്നു ലഘൂകരിക്കും എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :