സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി| WEBDUNIA|
PRO
PRO
സൂര്യനെല്ലി കേസില്‍ കീഴ്ക്കോടതി ശിക്ഷിച്ച മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ കേരളം വിട്ടു പോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, 50,000 രൂപ ബോണ്ട് കെട്ടിവെക്കണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.

പ്രതികള്‍ക്ക് കീഴ്ക്കൊടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വൈര്യ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കീഴ്ക്കോടതി ഉത്തരവ് നില നില്‍ക്കുന്നുണ്ടെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയ സാഹചര്യത്തിലാണ് ഇതെന്നും കോടതി വ്യക്തമാക്കി.

പ്രതികളുടെ ജാമ്യം റദ്ദായ നടപടി സാങ്കേതികമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നേരത്തെ ഹൈക്കോടതി പ്രതികള്‍ക്ക്‌ ജാമ്യമനുവദിച്ചിട്ടുണ്ട്‌. അതിനായി ബോണ്ടും നല്‍കിയിരുന്നു. എന്നാല്‍ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഈ ബോണ്ട്‌ സാങ്കേതികമായി ഇല്ലാതാകുകയായിരുന്നു.

വസ്തുതതകള്‍ പരിഗണിക്കാതെയാണ്‌ സുപ്രീംകോടതി ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്‌. അതിനാല്‍ പുതുതായി ജാമ്യാപേക്ഷ നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമുള്ള പ്രതിഭാഗം വാദം ഹൈക്കോടതി തള്ളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :