ഒക്ടോബറില്‍ ഇന്ത്യ ചൊവ്വയിലേക്ക്!

ലണ്ടന്‍| WEBDUNIA|
PRO
PRO
ബഹിരാകാശ രംഗത്ത് വന്‍‌കുതിച്ചു ചാട്ടത്തിന് ഒരുങ്ങി ഇന്ത്യ. പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇന്ത്യയുടെ ചൊവ്വാ ദൌത്യത്തിന് 2013ല്‍ തന്നെ തുടക്കമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൌത്യമാണിത്.

ചുവന്ന ഗ്രഹത്തെക്കുറിച്ച് പഠിക്കാനായി 70 ദശലക്ഷം ഡോളറിന്റെ ദൌത്യമാണ് രാജ്യം ഈ വര്‍ഷം നടപ്പാക്കാന്‍ പോകുന്നത്. ഒക്ടോബറില്‍ ആണ് ഐഎസ്ആര്‍ഒയുടെ നേതൃത്വത്തിലുള്ള ചൊവ്വാ ദൌത്യത്തിന് തുടക്കമാകുക. ചൊവ്വയുടെ ഘടനയെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും പഠിക്കുന്നതിനായി തയ്യാറാക്കി അയക്കുന്ന പേടകം 300 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷമാകും അവിടെയെത്തുക. 2016ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു പദ്ധതിക്കാണ് ഇന്ത്യ തുടക്കമിടുന്നത് എന്നാണ് സൂചനകള്‍.

അമേരിക്ക,യൂറോപ്യന്‍ സ്പൈസ് എജന്‍സി, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചൊവ്വയില്‍ പരിവേഷണം നടത്തുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറും. പക്ഷേ അമേരിക്കയ്ക്ക് മാത്രമേ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :