തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 23 ഫെബ്രുവരി 2013 (12:49 IST)
PRO
PRO
സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പി ജെ കുര്യന്റെ അപരനാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കണ്ടാല്‍ കുര്യനെപ്പോലിരിക്കുന്ന ആളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നാട്ടില്‍ അയാളെ പി ജെ കുര്യന്‍ എന്നാണ് വിളിക്കുന്നത്. അയാള്‍ തന്നോട് സത്യം പറഞ്ഞെന്നും പുറത്തുപറയില്ലെന്ന് ഉറപ്പുകൊടുത്തതിനാല്‍ അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയില്ലെന്നും ജോര്‍ജ് പറഞ്ഞു.
സൂര്യനെല്ലി പീഡനം നടന്ന 17 കൊല്ലം മുമ്പ് തന്നെയാണ് അയാളെ കണ്ടത്. ഒരു ദിവസം ഈരാറ്റുപേട്ടയിലെ പാര്‍ട്ടി ഓഫീസിന് പുറത്തുവച്ചാണ് അയാളെ കാണുന്നത്. കുര്യനാണെന്നു ധരിച്ച് ആളുകള്‍ ചുറ്റും കൂടി. അതിനുശേഷമാണ് അയാള്‍ കുറ്റസമ്മതം നടത്തിയത്. അക്കാര്യം പുറത്തുപറയില്ലെന്ന് ഉറപ്പും കൊടുത്തെന്നും പി സി ജോര്‍ജ് പറഞ്ഞു.
പി ജെ കുര്യനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മറ്റ് രാഷ്ട്രീയക്കാരോടൊന്നും പറഞ്ഞിട്ടില്ല. സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്‍ പ്രതിയല്ലെന്നും ജോര്‍ജ് പറഞ്ഞു.