സുഹൃത്തിനെ മയക്കുമരുന്ന് കുത്തിവച്ച് കൊന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സുഹൃത്തിനെ മയക്കുമരുന്ന് കുത്തിവച്ച് കൊന്നയാള്‍ അറസ്റ്റില്‍. അമ്പലത്തുറയില്‍ താമസിക്കുന്ന ഷാഹിമിനെയാണ് (27) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.

മയക്കു മരുന്നിന്‌ അടിമയായ കൊച്ചുതോപ്പ് ശ്രീചിത്തിരനഗര്‍ കമാലുദ്ദീന്‍ മകന്‍ ഷെഫീക്കിനെ (19) അമിതമായ തോതില്‍ മയക്കുമരുന്നു കുത്തിവച്ചു കൊന്നു എന്നാണ് കേസ്. ഏപ്രില്‍ 17 ന്‌ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഹാഷിം പിന്നീട് ഒളിവില്‍ പോവുകയാണുണ്ടായത്.

ചെന്നൈ, കൊല്ലം, പരവൂര്‍ എന്നിവിടങ്ങളിലായി ഹാഷിം ഒളിച്ച് താമസിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ ഹാഷിമിനെ കണ്ടെത്തിയതും പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തതും.

മരിച്ച ഷെഫീക്ക് ഓട്ടോറിക്ഷാ തൊഴിലാളിയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :