രണ്ട് വിദ്യാര്‍ഥികളെ സ്കൂള്‍ ജീവനക്കാരന്‍ തല്ലിക്കൊന്നു

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
തെക്കന്‍ ചൈനയില്‍ രണ്ട് പ്രൈമറി സ്കൂള്‍ കുട്ടികളെ തല്ലിക്കൊന്നു. സ്കൂള്‍ ജീവനക്കാരന്‍ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. രാജ്യത്ത് കുട്ടികള്‍ക്കെതിരെ അരങ്ങേറുന്ന വ്യാപക അക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

ഗുയാങ്‌ക്സി പ്രവിശ്യയിലെ പ്രൈവറ്റ് സ്കൂളിലെ ഡോര്‍മെറ്ററിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കൊല നടത്തിയ ജീവനക്കാരന്‍ സ്കൂള്‍ ഡെപ്യൂട്ടി പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവാണെന്നാണ് വിവരം. അഞ്ചാം ഗ്രേഡില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് കുട്ടികള്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ സെപ്തബറില്‍ പിംഗ്നാന്‍ കൌണ്ടിയിലെ സ്കൂളില്‍ ഉണ്ടായ അക്രമത്തില്‍ മൂന്ന് കുട്ടികള്‍ മരിക്കുകയും നിരവധി കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :