കോടീശ്വരനായ ബിഎസ്‌പി നേതാവിന്റെ കൊലയില്‍ സ്ത്രീയ്ക്ക് പങ്ക്?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോടീശ്വരനായ വ്യവസായിയും ബിഎസ്‌പി നേതാവുമായ ദീപക് ഭരദ്വാജിനെ വെടിവച്ചുകൊന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാടക കൊലയാളികളായ സുനില്‍, മോനു എന്നിവരാണ് അറസ്റ്റിലായത്. അതേസമയം ദീപകിന്റെ കൊലയ്ക്ക് പിന്നില്‍ ഒരു സ്ത്രീയുടെ കരങ്ങള്‍ ഉണ്ട് എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

ദീപകിന്റെ ഫോണ്‍ കോള്‍ റജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗനമത്തില്‍ എത്തിച്ചേര്‍ന്നത്. കൊലയ്ക്ക് മുമ്പ് ഒരു സ്ത്രീയെ ദീപക് നിരവധി തവണ ഫോണ്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്. അവിഹിത ബന്ധമാണോ ദീപകിന്റെ കൊലയില്‍ കലാശിച്ചത് എന്നാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ഭാര്യയും ആണ്മക്കളുമായി അകന്ന് കഴിയുകയായിരുന്നു ദീപക്.

രാജസ്ഥാനിലെ തിജാരയില്‍ നിന്നാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ 50 ഓളം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. ദീപകിന്റെ മക്കളെയും ഭാര്യയെയും വിശദമായി ചോദ്യം ചെയ്തു. കൊലയ്ക്ക് കാരണമായത് ബിസിനസ്സ് ശത്രുതയാവാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലയുടെ സൂത്രധാരന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യാനാകും എന്ന പ്രതീ‍ക്ഷയിലാണ് പൊലീസ്.

ദക്ഷിണ ഡല്‍ഹിയിലെ ഫാം ഹൌസില്‍ ചൊവ്വാഴ്ചയാണ് ദീപക് വേടിയേറ്റ് മരിച്ചത്. ഒരു പരിപാടിക്ക് ഫാംഹൌസ് ബുക്ക് ചെയ്യാന്‍ എന്ന പേരില്‍ എത്തിയാണ് അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചുകൊന്നത്. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായിരുന്നു ഭരദ്വാജ്. 600 കോടി രൂപയുടെ ആസ്തിയാണ് അന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :