സുധാകരനെ ‘സന്തോഷ് പണ്ഡിറ്റാക്കി’ കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂര്‍| WEBDUNIA| Last Modified വെള്ളി, 3 ഫെബ്രുവരി 2012 (10:14 IST)
കണ്ണൂര്‍ എം പി കെ സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍. കണ്ണൂര്‍ നഗരത്തിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘സന്തോഷ്‌ പണ്ഡിറ്റുമാരെ തിരിച്ചറിയുക’ എന്ന വാചകത്തോടെ സുധാകരന്റെ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റര്‍ വിവാദത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് കെ പി സി സി കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ട് പിറ്റേന്നാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്ററിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

കണ്ണൂരില്‍ മറനീക്കി പുറത്ത് വന്ന ഗ്രൂപ്പ് പോര് ചര്‍ച്ചകളിലൂടെ പരിഹരിച്ച് വരികയാണ്. ഇതിനിടെ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കും. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ഉമ്മന്‍‌ചാണ്ടിക്ക് അനുകൂലമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :