സുധാകരന് മുല്ലപ്പള്ളിയുടെ മറുപടി

കാസര്‍കോഡ്‌| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (16:41 IST)
തനിക്കെതിരെ കണ്ണൂര്‍ എം പി കെ സുധാകരന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ പാര്‍ട്ടിക്കൂറ് ചോദ്യം ചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ലെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കഴിവുള്ള ഐ പി എസ്‌ ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക്‌ ക്ഷണിക്കാന്‍ തയാറാണ്. ഊര്‍ജ്ജസ്വലരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണണ്ടത്‌ തന്റെ ഉത്തരവാദിത്വമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ് പി അനൂപ് കുരുവിള ജോണിനെ പ്രശംസിച്ച് നേരത്തെ മുല്ലപ്പള്ളി രംഗത്ത് വന്നിരുന്നു. ഇതിനെതിരെയായിരുന്നു സുധാകരന്റെ വിമര്‍ശനം. മുല്ലപ്പള്ളിയുടെ പ്രശംസ അനവസരത്തിലുള്ളതായിരുന്നെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :