സീറോ ലാന്‍ഡ്‍ലെസ് പദ്ധതി അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കും: മന്ത്രി അടൂര്‍ പ്രകാശ്

എറണാകുളം: | WEBDUNIA| Last Modified ബുധന്‍, 22 മെയ് 2013 (17:58 IST)
PRO
PRO
സീറോ ലാന്‍ഡ് ലെസ്സ് പദ്ധതി പ്രകാരം കണ്ടെത്തിയ ഭൂമിയില്‍ പ്ലോട്ട് തിരിക്കാനായുള്ളത് മെയ് 31 നു മുന്‍പായി പൂര്‍ത്തിയാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എറണാകുളം ജില്ലയും ജില്ലയ്ക്ക് വടക്കോട്ടുള്ള മറ്റു ജില്ലകളുടെയും പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള വിശകലന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ 61, 000 പ്ലോട്ടുകള്‍ തിരിക്കാന്‍ കഴിഞ്ഞെങ്കിലും പ്ലോട്ടുകളുടെ എണ്ണം എഴുപതിനായിരത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഒരു ലക്ഷം പേര്‍ക്കാണ് സീറോ ലാന്‍ഡ് ലെസ്സ് പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്നത്. ഭൂമി കണ്ടെത്തുന്നതിനോടൊപ്പം സര്‍വേ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. അതോടൊപ്പം ഗുണഭോക്താക്കളെ കണ്ടെത്തുകയും അവര്‍ക്ക് പട്ടയം കെടുക്കാനുള്ള സംവിധാനങ്ങളും നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇതുവരെ 5023.79 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി ലഭിച്ചത് അതില്‍ 2298.82 എക്കര്‍ സ്ഥലത്തിന്റെ സര്‍വേ പൂര്‍ത്തിയായി. എറണാകുളം ജില്ലയില്‍ 1749 പ്ലോട്ടുകള്‍ തിരിച്ച് 84.64 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :