ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ പട്ടയഭൂമിയില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതിലെ തടസം നീക്കുന്നതു സംബന്ധിച്ച് നിയമം, വനം, റവന്യൂ വകുപ്പുകളുടെ സംയുക്തയോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ നിയമവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സ്വന്തം ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിന് ഉടമസ്ഥര്‍ക്ക് അവകാശം നല്‍കുക, വനഭൂമിയായി പ്രഖ്യാപിക്കപ്പെട്ടവ ഒഴികെയുള്ള സ്ഥലങ്ങളില്‍ മുറിക്കാന്‍ നിയമപ്രകാരം അനുവാദമുള്ള മരങ്ങള്‍ മുറിക്കുന്നതിലെ തടസം ഒഴിവാക്കാന്‍ നിയമഭേദഗതി എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.