തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (13:04 IST)
യുവനേതവ് കെ കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാസ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് ഇക്കാര്യം തീരുമാനിച്ചത്. ആകെ ഒഴിവു വരുന്ന മൂന്നു രാജ്യസഭാസീറ്റുകളില്‍ രണ്ട് സീറ്റ് യു ഡി എഫിനും ഒരു സീറ്റ് എല്‍ ഡി എഫിനും ലഭിക്കും.
യു ഡി എഫില്‍ നിന്നുള്ള ഒരു രാജ്യസഭ സ്ഥാനാര്‍ത്ഥി വയലാര്‍ രവിയാണ്. രണ്ടാമത്തെയാള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം, രണ്ടു സീറ്റിലും മത്സരിക്കാനാണ് എല്‍ ഡി എഫിന്റെ തീരുമാനം. രണ്ടാമത്തെ സീറ്റില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയാവും മത്സരിക്കുക.
അതേസമയം, രാജ്യസഭ സീറ്റ് സംബന്ധിച്ച കാര്യത്തില്‍ എ ഐ സി സി നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് വയലാര്‍ രവി പറഞ്ഞു. നിലവില്‍ രാജ്യസഭാംഗമായ വയലാര്‍ രവി കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്നു.