സിപിഎം - സിപിഐ പുനരേകീകരണം വൈകും: കാനം രാജേന്ദ്രന്‍

  സിപിഎം - സിപിഐ പുനരേകീകരണം , കാനം രാജേന്ദ്രന്‍ , സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്
പുതുച്ചേരി| jibin| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (11:39 IST)
സിപിഎം - സിപിഐ പുനരേകീകരണം സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം പോലെ സാധ്യമാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇരുപാര്‍ട്ടികളും തമ്മില്‍ ആശയപരമായ തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പുനരേകീകരണം എന്നത് തത്വാധിഷ്ഠിതമായ കാര്യമാണ്. അരുവിക്കര സീറ്റ് സംബന്ധിച്ച തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 22മത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കാനം ഈ കാര്യം പറഞ്ഞത്.

അരുവിക്കര സീറ്റ് സംബന്ധിച്ച കാര്യത്തില്‍ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. യുഡിഎഫിലേക്കുപോയ ആര്‍ എസ് പിയുടെ നാല് സീറ്റുകളുടെ കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ടെന്നും കാനം പറഞ്ഞു. എന്നാല്‍ ഇടതുപാര്‍ട്ടികളുടെ ഐക്യത്തിന് തടസമാകുന്നത് സിപിഎമ്മിന്റെ പ്രതിലോമ നിലപാടുകളാണെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഏറെ വിവാദമായ തിരുവനന്തപുരത്തെ പേയ്മെന്റ് സീറ്റ് വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :