സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (08:49 IST)
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നു. സി പി എം കേന്ദ്ര കമ്മിറ്റിക്കു ശേഷമുള്ള ആദ്യ സംസ്ഥാന സെക്രട്ടേറിയേറ്റ് ആണിത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമോ എന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.

തനിക്കെതിരെയുള്ള സി പി എം സംസ്ഥാന നേതൃത്വത്തിന്റെ പ്രമേയം റദ്ദാക്കണമെന്ന വി എസിന്റെ ആവശ്യം കേന്ദ്രനേതൃത്വം തള്ളികളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വി എസിന്റെ നീക്കം എന്തായിരിക്കുമെന്ന് പാര്‍ട്ടി നോക്കുന്നത്.

ഇടതുമുന്നണിക്ക് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാനാണ് ഇന്ന് സെക്രട്ടേറിയറ്റ് ചേരുന്നത്. വി എസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പരാതികള്‍ പരിശോധിക്കാന്‍ പോളിറ്റ് ബ്യൂറോ കമ്മീഷനും വി എസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :