സിപിഎം ഓഫീസില്‍ തീപിടുത്തം: ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്| WEBDUNIA|
കോഴിക്കോട് പയ്യോളിയില്‍ സി പി എം ഓഫീസില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് പാര്‍ട്ടി ഓഫീസില്‍ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം പയ്യോളിയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സി പി എമ്മിന്‍റെ പയ്യോളി ഏരിയ - ലോക്കല്‍ കമ്മിറ്റി ഓഫീസുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തീ പിടുത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തി നശിച്ചു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം തിക്കോടിയില്‍ ചിലയിടത്ത് സംഘര്‍ഷമുണ്ടായിരുന്നു. ചില വീടുകള്‍ക്ക് നേരെ ഇവിടെ അക്രമവും ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സി പി എം ആരോപണം.

സംഭവത്തിന് പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :