മൂന്നാര്‍|
WEBDUNIA|
Last Modified ഞായര്‍, 31 ജനുവരി 2010 (12:36 IST)
PRO
PRO
മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സി പി എം നേതാക്കളെത്തി. സംഘം ഇപ്പോള്‍ മൂന്നാറിലെ അനധികൃത കൈയേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
സന്ദര്‍ശനത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രാദേശികഘടകവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ടാറ്റയുടെ അനധികൃതമായി കൈയേറിയിരിക്കുന്ന പ്രദേശങ്ങള്‍ കൂടാതെ ദേവികുളം, വട്ടവട, കാന്തല്ലൂര്‍, ചിന്നക്കനാല്‍ തുടങ്ങിയ പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും.
മൂന്നാറില്‍ 1977നു മുന്‍പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്ന് സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ പി ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് സംഘം മൂന്നാറിലെത്തിയത്. ഇടതുമുന്നണി ഏകോപന സമിതി തീരുമാനപ്രകാരം തിങ്കളാഴ്ച എല്‍ ഡി എഫ് സംഘവും മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്.