സിഡ്കോയുടെ അധീനതയിലുള്ള കൊട്ടാരം സ്വകാര്യവ്യക്തി പൊളിച്ചു

മാവേലിക്കര: | WEBDUNIA|
PRO
PRO
സിഡ്കോയുടെ അധീനതയിലുള്ള കൊട്ടാരം സ്വകാര്യ വ്യക്തി ജെസിബി ഉപയോഗിച്ച്‌ പൊളിച്ചു. കൊച്ചാലുംമൂട്‌ വ്യവസായ ശാലയില്‍ 99 വര്‍ഷത്തേക്ക്‌ വ്യ വസായം നടത്തുന്നതിന്‌ കൊച്ചാലുംമൂട്‌ ജോണ്‍സണ്‍ മാര്‍ബിള്‍സ്‌ ഉടമ സജി ജോണിന്‌ പാട്ടത്തിന്‌ നല്‍കിയ കെട്ടിടമാണ്‌ കഴിഞ്ഞ ദിവസം രാത്രിയില്‍ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചത്‌.

മാവേലിക്കര കൊട്ടാരത്തി ലെ രോഹിണി തിരുനാള്‍ തമ്പുരാന്റെ വേനല്‍ക്കാല വസതിയായിരുന്നു ഈ കെട്ടിടം. ഇവിടെ ആദ്യം പിഡബ്ല്യുഡി മെക്കാനിക്കല്‍ ഡിവിഷന്‍ എന്‍ജിനീയറുടെ ഓഫീസും പി ന്നീട്‌ കെഎസ്‌ഇബിയുടെ കൊല്ലകടവ്‌ മേജര്‍ സെക്ഷന്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 10 വര്‍ഷം മുന്‍പ്‌ കെഎസ്‌ഇബി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറിയപ്പോഴാണ്‌ സി ഡ്കോ ഇത്‌ സജി ജോണിന്‌ വ്യവസായ ആവശ്യത്തിനായി നല്‍കിയത്‌. എന്നാല്‍ നാളിതുവരെ ഇവിടെ യാതൊരു വ്യവസായവും ഇയാള്‍ തുടങ്ങിയിരുന്നില്ല.

തുര്‍ച്ചയായി മൂന്നു മാസം വ്യവസായം തുടങ്ങാതിരിക്കുകയോ പൂട്ടിയിടുകയോ ചെയ്‌ താല്‍ സിഡ്കോയ്ക്ക്‌ സ്ഥലം വീണ്ടെടുക്കാമെന്നിരിക്കെയാണ്‌ 10 വര്‍ഷത്തോളം കെട്ടിടത്തില്‍ വ്യവസായം തുടങ്ങാതെ കൈവശം വച്ചിരുന്നത്‌. ഈമാസം ആദ്യം ഇത്‌ പൊളിക്കാന്‍ ആരംഭിച്ചെങ്കിലും പ്ര തിഷേധത്തിനെ തുടര്‍ന്ന്‌ നി ര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ്‌ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കെട്ടിടം പൊളിച്ചത്‌.

ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി ഉരുപ്പടികളായിരുന്നു ഇതിനുള്ളില്‍ ഉണ്ടായിരുന്നത്‌. സംഭവം അറിഞ്ഞ്‌ രാവിലെ പ്രകടനമായെത്തിയ ബിജെ പി പ്രവര്‍ത്തകര്‍ പൊളിച്ചകെട്ടിടത്തിനു മുകളില്‍ കൊടി നാട്ടിയശേഷം സിഡ്കോയുടെ ഓഫീസ്‌ ഉപരോധിച്ചു. തുടര്‍ ന്ന്‌ സിപിഎമ്മുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ആര്‍ രാജേഷ്‌ എംഎല്‍എ സിഡ്കോ എംഡിയുമായും മാനേജരുമായും ബന്ധപ്പെട്ടു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഉച്ചക്കു ശേഷം മാനേജര്‍ സ്ഥലത്തെത്തി.

കെട്ടിടത്തിന്‌ രണ്ടു ലക്ഷം രൂപ ഉള്‍പ്പെടെ ആറു ലക്ഷം രൂപയ്ക്കാണ്‌ സജിജോണ്‍ പാട്ടത്തിനെടുത്തിരിക്കുന്നതെന്നും ഹോളോബ്രിക്സ്‌ നിര്‍മ്മാണം ആരംഭിക്കുന്നതിനായി നിലവിലെ കെട്ടിടം ശോച്യാവസ്ഥയിലാണെന്നും പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നും കാട്ടി എംഡിക്ക്‌ അപേക്ഷ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്‌ മാര്‍ച്ച്‌ 13ന്‌ കെട്ടിടം പൊളിച്ച്‌ നീക്കുവാന്‍ എംഡി അനുമതി നല്‍കിയിട്ടുണ്ടെന്നാണ്‌ മാനേജര്‍ പറയുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :