സിഐ കാട്ടുകള്ളനായി‍; കിട്ടിയത് മൂന്നുമാന്‍ കൊമ്പ്!

ചാവക്കാട്‌ : | WEBDUNIA|
PRO
PRO
കാട്ടുകള്ളനായി ചമഞ്ഞ സിഐ പിടികൂടിയത്‌ മൂന്നു മാന്‍ കൊമ്പുകള്‍. ഒരാഴ്ച മുമ്പാണ്‌ ചാവക്കാട്‌ സിഐ: കെജി സുരേഷിന്‌ സഫൂര്‍ എന്ന യുവാവ്‌ മാന്‍ കൊമ്പുകള്‍ വില്‍പ്പനക്കായി നടക്കുന്ന വിവരം രഹസ്യമയി ലഭിക്കുന്നത്‌. പിന്നീട്‌ യുവാവിനെ കുറിച്ചറിഞ്ഞ സിഐയും സംഘവും കെണി ഒരുക്കി.

യുവാവിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. കേരളത്തിലെ പല കാടുകളില്‍നിന്നും വന്യ മ്യഗങ്ങളുടെ കൊമ്പുകളും മറ്റും കടത്തുന്ന സംഘങ്ങളെ കുറിച്ചും കച്ചവടങ്ങള്‍ നടത്തിയ സംഭവങ്ങളും പറഞ്ഞതോടെ യുവാവും താല്‍പര്യവാനായി രണ്ടുലക്ഷം രൂപ വില പറഞ്ഞ കൊമ്പുകള്‍ക്ക്‌ 50,000 മുതല്‍ വിലപേശി. യുവാവ്‌ രണ്ടു ലക്ഷത്തില്‍തന്നെ ഉറച്ചു നിന്നു.
മാന്‍ കൊമ്പുകള്‍ക്ക്‌ നല്‍കുന്ന വിലയും മറ്റും സിഐ ധരിപ്പിച്ചപ്പോള്‍ തന്നെക്കാള്‍ വലിയ കാട്ടുകള്ളനെയാണ്‌ പരിചയപ്പെട്ടതെന്ന്‌ യുവാവിനുതോന്നി. അവസാനം ഒരുലക്ഷം രൂപക്ക്‌ കച്ചവടം ഉറപ്പിച്ചു. തുടര്‍ന്നും കൊമ്പുകളും മറ്റും എത്തിക്കാമെന്നും കൂട്ടു ബിസിനസായി മുന്നോട്ടുപോകാമെന്ന തീരുമാനത്തിലെത്തി.

മുന്‍കൂട്ടി പറഞ്ഞതു പ്രകാരം ചാക്കില്‍ പൊതിഞ്ഞ മൂന്ന്‌ മാന്‍ കൊമ്പുകളുമായി യുവാവ്‌ ഏനാമാവ്‌ റോഡിലെത്തി‌. ജീപ്പ് മാറ്റിയിട്ട്‌ യുവാവിനായി പൊലീസ് മഫ്ടിയിലും മറ്റുമായി നിലയുറപ്പിച്ചു. ചാക്കുമായി യുവാവെത്തിയതോടെ നാലുഭാഗത്തുനിന്നും പൊലീസ്‌ വളയുകയായിരുന്നു അപ്പോഴാണ്‌ യുവാവിന്‌ സംഭവം പിടികിട്ടിയത്‌ ഇതു കാട്ടുകള്ളനല്ല പൊലീസാണെന്ന്‌.

നെന്മാറയില്‍നിന്നും വിവാഹം കഴിച്ച സഫൂറിന്‌ ഭാര്യയുടെ പിതാവ്‌ വഴിയാണ്‌ കൊമ്പുകള്‍ കിട്ടിയതെന്നു പറയുന്നുണ്ടങ്കിലും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ പുറത്ത്‌ വരികയുള്ളു. പറമ്പികുളം റിസര്‍വ്‌ വനത്തില്‍ നിന്നുള്ള മാനുകളുടെ കൊമ്പുകളാണന്ന്‌ പറയുന്നു.

ഏതാനും മാസം മുമ്പ്‌ രണ്ടു ആന കൊമ്പുകളുമായി യുവാവിനെ ചാവക്കാട്‌ പൊലീസ്‌ പിടികൂടിയിരുന്നു ഈസംഘവുമായി സഫൂറിനു ബന്ധമുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌ വന്യ മ്യഗങ്ങളുടെ കൊമ്പുകളും മറ്റും വന്‍തോതില്‍ ചാവക്കാട്‌ മേഖലയില്‍ എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. വന്‍ സംഘം തന്നെ ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :