ബി സി സി ഐ: സാമുഹ്യ സ്ഥാപനം,സാമ്പത്തിക സ്ഥാപനമായപ്പോള്‍ 2300 കോടിരൂപ നികുതി

ചെന്നൈ| WEBDUNIA|
PRO
സാമുഹ്യസ്ഥാപനത്തില്‍ നിന്നും സാമ്പത്തിക വരുമാനമുള്ള സ്ഥാപനമായി മാറിയ ബി സി സി ഐയ്ക്ക് 2300 കോടിരൂപ നികുതിയടക്കാന്‍ നോട്ടീസ്. ഇന്‍‌കം ടാക്സ് ഡിപ്പാര്‍ട്ട്‌മെന്റാണ് ബിസിസിഐയ്ക്ക് നോട്ടീസ് അയച്ചത്.

ആദ്യ കാലത്ത് ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസ്ഥാപനമായി പരിഗണിച്ച് ബോര്‍ഡ്‌ ഓഫ്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ഓഫ്‌ ഇന്ത്യ ചാരിറ്റബിള്‍ സൊസൈറ്റിയായാണ് രെജിസ്റ്റര്‍ ചെയ്തിരുന്നത്. 2006നു ശേഷം ബിസിസിഐ അതിന്റെ ഉദ്ദേശ്യലക്ഷ്യം വ്യത്യസ്തമാക്കുകയും സാമ്പത്തിക വരുമാനമുള്ള സ്ഥാപനമാ‍യി കണക്കാക്കുകയും ചെയ്തതോടെയാണ് ടാക്സ് നിയമങ്ങളില്‍ മാറ്റം വന്നത്.

1000 കോടിയോളം ബിസിസിഐ നിലവില്‍ നികുതിയായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ബിസിസി‌ഐ വര്‍ക്കിംഗ് കമ്മറ്റിയുടെ യോഗം ചെന്നൈയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :