വി എസിനെതിരെ രൂക്ഷ വിമര്‍ശനം; പിന്തുണയ്ക്കാന്‍ ഒരാള്‍ മാത്രം
തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 11 ഫെബ്രുവരി 2013 (15:49 IST)
PRO
PRO
സി പി എം സംസ്ഥാനസമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. വി എസിനെതിരെ നടപടി വേണമെന്ന് ഭൂരിപക്ഷപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടപ്പോള്‍ സി ഐ ടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥാണ് എതിരഭിപ്രായം ഉന്നയിച്ചത്. ദേശിയ പണിമുടക്ക് വരുന്ന സാഹചര്യത്തില്‍ നടപടി മാറ്റിവെയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം വി എസ് യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഎസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിഎസിനെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചു. തുടരെയുള്ള അച്ചടക്ക ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണിത്. എസ്എന്‍സി ലാവലിന്‍ കേസില്‍ വിഎസ് നടത്തിയ വിവാദ പ്രസ്താവനയാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്.