സി കെ ജാനു ബത്തേരിയില്‍ ജനാധിപത്യ രാഷ്ട്രീയസഭയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
ബത്തേരി മണ്ഡലത്തില്‍ ജനാതിപത്യ രാഷ്ട്രീയസഭയുടെ പേരില്‍ മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു. എന്‍ ഡി എയുടെ ഭാഗമായാകും തെരഞ്ഞെടുപ്പിനെ നേരിടുക. ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്ക
ബത്തേരി മണ്ഡലത്തില്‍ ജനാധിപത്യ രാഷ്ട്രീയസഭയുടെ പേരില്‍ മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു. എന്‍ ഡി എയുടെ ഭാഗമായാകും തെരഞ്ഞെടുപ്പിനെ നേരിടുക. ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തെറ്റാണെന്നും സി കെ ജാനു പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കാനായി സി കെ ജാനു വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കൂടിക്കാഴ്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സി കെ ജാനു വെള്ളാപ്പളളി നടേശനെ കണ്ടത്.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ ഡി എയുമായി സഹകരിക്കുകയെന്നും സി കെ ജാനു വ്യക്തമാക്കി. അതേസമയം, ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഗോത്രമഹാസഭയിലെ ഗീതാനന്ദന്‍ അടക്കമുളള നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നു. സി കെ ജാനുവിന് ആരുടെയും പിന്തുണ ഉണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
ബി ജെ പിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ സി കെ ജാനു നേരത്തെ നിഷേധിച്ചിരുന്നു. ജനാധിപത്യ ഊര് വികസന മുന്നണി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.