സി കെ ജാനു ബത്തേരിയിൽ എൻ ഡി എ സ്ഥാനാർഥിയായേക്കും

സി കെ ജാനു ബത്തേരിയിൽ എൻ ഡി എ സ്ഥാനാർഥിയായേക്കും

സുല്‍ത്താന്‍ ബത്തേരി| aparna shaji| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (14:43 IST)
ആദിവാസി ഗോത്രമഹാ സഭ അധ്യക്ഷ സി കെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ജാനുവിനെ മത്സര രംഗത്തിറക്കാന്‍ ബിജെപി ദിവസങ്ങ‌ളായി നടത്തിയ ശ്രമം വിജയിച്ചതായാണ് സൂചന.

സിറ്റിങ് എംഎൽഎ ഐ സി ബാലകൃഷ്ണനാണ് ഇവിടുത്തെ യു ഡി എഫ് സ്ഥാനാർഥി. പരിസ്ഥിതി പ്രവർത്തകൻ ശ്രീരാമൻ കൊയ്യോനും ബി ജെ പി യുടെ അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബത്തേരിയിൽ ജാനു മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. വരും ദിവസങ്ങ‌ളിൽ ലിസ്റ്റ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ഇടതുവലത് മുന്നണികളുമായി ചര്‍ച്ചകള്‍ക്കില്ലെന്നും ബി ജെ പി യുമായി സഹകരിക്കാമെന്നും ജാനു നേരത്തെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം ആദിവാസി ഗോത്രമഹാസഭയോ ജനാധിപത്യ ഊരു വികസന മുന്നണിയോ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് മുന്നണി കോ ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ രംഗത്തു വന്നു. സി കെ ജാനു മത്സരിക്കാനിറങ്ങിയാൽ പിന്തുണക്കില്ലെന്നും ഗീതാനന്ദൻ വ്യക്തമാക്കി.

30 സീറ്റുകളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. പത്തുസീറ്റുകൾ കേരളാ കോൺഗ്രസ് പി സി തോമസ് വിഭാഗത്തിനും എൽ ജെ പി ക്കുമായി നൽകി പ്രശ്നം പരിഹരിക്കാനാണ് ബി ജെ പി ശ്രമം. 20 സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾതന്നെ മത്സരിക്കും.
അതേസമയം, ആദിവാസി ഗോത്രമഹാസഭയോ ജനാധിപത്യ ഊരു വികസന മുന്നണിയോ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് മുന്നണി കോ ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ രംഗത്തു വന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :