സഹകരണസംഘം തെരഞ്ഞെടുപ്പ്: ആറ് എസ്ഐമാരുള്‍പ്പെടെ 29 പേര്‍ സസ്‌പെന്‍ഷനില്‍

കണ്ണൂര്‍| WEBDUNIA| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (15:26 IST)
PRO
ജില്ലാ പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍െറ പരാതിയില്‍ ആറ് എസ്ഐമാരുള്‍പ്പെടെ 29 പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

ഐ ജി സുരേഷ് രാജ് പുരോഹിതാണ് ഇവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

പോളിംഗ് സ്റ്റേഷനില്‍ ഡിവൈഎസ്പി സുകുമാരന്‍െറ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയെന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :