പ്രതിക്ക് അഭയം നല്‍കിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍

കാസര്‍ഗോഡ്| WEBDUNIA|
PRO
തടവു ചാടിയ പ്രതിക്ക് അഭയം നല്‍കിയ സംഭവത്തോടനുബന്ധിച്ച് ക്ക് സസ്പെന്‍ഷന്‍. തെക്കന്‍ രാജനെന്ന തടവു പുള്ളിക്ക് കാസര്‍ഗോഡ് സബ് ജയിലില്‍ നിന്ന് തടവു ചാടിയ ശേഷം സ്വന്തം വീട്ടില്‍ അഭയം നല്‍കിയെന്നാരോപിച്ച് ബദിയടുക്ക സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ തോമസ് അബ്രഹാമിനാണു സസ്പെന്‍ഷന്‍ ലഭിച്ചത്.

കൊല്ലം ജില്ലാ സ്വദേശിയായ തോമസ് അബ്രഹാം ബോവിക്കാനത്തെ വീട്ടില്‍ രാജന്‌ സബ് ജയില്‍ നിന്ന് തടവു ചാടിയ ദിവസം അഭയം നല്‍കിയിരുന്നു എന്നായിരുന്നു പരാതി.

അടുത്തിടെ രാജനെ നാഗര്‍കോവിലില്‍ നിന്ന് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണു അബ്രഹാം തനിക്ക് അഭയം തന്ന വിവരം പുറത്തറിയിച്ചത്. ഇതിനെ തുടര്‍ന്നാണു അന്വേഷണ വിധേയമായി ജില്ലാ പൊലീസ് സൂപ്രണ്ട് അബ്രഹാമിനു സസ്പെന്‍ഷന്‍ നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :