സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം: എഎസ്‌ഐയുടെ വീട് കല്ലെറിഞ്ഞു തകര്‍ത്തു
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട എഎസ്‌ഐയുടെ വീട് കല്ലെറിഞ്ഞു തകര്‍ത്തു. തിരുവല്ലം കാര്‍ഷിക കോളേജിന് സമീപം താമസിക്കുന്ന കമ്മീഷണറുടെ ഷാഡോ ടീമിലെ എഎസ്‌ഐ വിശ്വനാഥന്റെ വീടാണ് ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിനു നേരെ കല്ലേറുണ്ടായ സമയത്ത് എഎസ്‌ഐയോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹം ഡ്യട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജനാലകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍കത്തകന് മര്‍ദ്ദനമേറ്റ സ്ഥലത്ത് ഇദ്ദേഹവും ഡ്യൂട്ടിയിലുണ്ടായിരുന്നു.