സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുമെന്ന് കെസി ജോസഫ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ജോലിക്ക് മലയാളം പരിജ്ഞാനം ആവശ്യമാണെന്നുള്ള നിര്‍ദ്ദേശം നിലനില്‍ക്കുന്നതായും ഇത് സംബന്ധിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ നീക്കാന്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മലയാളഭാഷ പരിജ്ഞാനം ആവശ്യമാണെന്നും പത്താംക്ലാസ് വരെയെങ്കിലും മലയാളം പഠിക്കാത്തവരുടെ ഭാഷാ പരിജ്ഞാനം ഉറപ്പാക്കുന്നതിന് പരീക്ഷ നടത്തണമെന്നുമുള്ള നിര്‍ദ്ദേശം നേരത്തെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ പിഎസ്‌സിയും പൊതുഭരണ വകുപ്പും അംഗീകരിച്ച ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. പിഎസ്‌സിയുടെ അംഗീകാരം നേടിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര ഔദ്യോഗിക ഭാഷാവകുപ്പ് നേരത്തേ ഉത്തരവ് പുറത്തിറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :