അമേരിക്കയുടെ ചാര സംഘടന മലയാളം അറിയുന്നവരെ തേടുന്നായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചാര സംഘടന സിഐഎയുടെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയിലെക്ക് മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരെ തേടുന്നുവെന്നാണ് വിവരം. ഇതിനായി ജൂണ്‍ പകുതിയോടെ അപേക്ഷ ക്ഷണിച്ചിരുന്നുവെന്നാണ് അറിയുന്നത്.
ന്യൂയോര്‍ക്കിലെ പ്രമുഖ മാഗസിനായ ബിസിനസ് വീക്കിന്റെ വെബ്‌പോര്‍ട്ടലില്‍ ജൂലൈ 20ന് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഈ വിവരം പുറത്തു വന്നത്. അമേരിക്കന്‍ സേനയുടെ സൈബര്‍ സെക്യൂരിറ്റിയടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബൂസ് അലെന്‍സ് ഹാമില്‍ട്ടനെ കുറിച്ചുള്ള ലേഖനത്തിലാണ് ഇക്കാര്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
തെക്കേ ഇന്ത്യയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ സാഹചര്യത്തിലാണതുകൊണ്ടാണ് ഇത്തരം നീക്കം നടന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏതാണ്ട് ഒരുകോടി മുപ്പത് ലക്ഷം രൂപ വാര്‍ഷിക ശമ്പളം നല്‍കുമെന്നാണ് വാഗ്ദാനം.
ബൂസ് അലെന്‍സ്, ദി വേള്‍ഡ്‌സ് മോസ്റ്റ് പ്രോഫിറ്റബ്ള്‍ സ്‌പൈ ഓര്‍ഗനൈസേഷന് എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ബൂസ് അലൈനില്‍ ജോലിക്ക് ചേര്‍ക്കുന്നതടക്കമുള്ള വിവരങ്ങള്‍ പ്രതിപാദിക്കുന്നു. ചാരപ്പണി ലോകത്തെ അറിയിച്ച എഡ്വേഡ് സ്‌നോഡെര്‍ ബൂസ് അലെന്‍സിലെ കരാര്‍ ജോലിക്കാരനായിരുന്നു.