ഒരു നിശബ്ദ വിപ്ലവം: അന്താരാഷ്ട്ര ക്ലാസിക്കുകള്‍ ഇവിടെ മലയാളം സംസാരിക്കും
ചെന്നൈ|
WEBDUNIA|
PRO
ഫേസ്‌ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ വിഷം ചീറ്റുന്നവരുടെ ശ്രദ്ധയ്ക്ക്, ഇവിടെ ഒരു നിശബ്ദവിപ്ലവവും നടക്കുന്നുണ്ട്. പല ആശയങ്ങളും പ്രചരിപ്പിക്കുന്നതിനും അത് പ്രാവര്‍ത്തികമാക്കാനും പറ്റിയ ഒരു മാധ്യമമമാണ് ഫേസ്‌ബുക്ക്. പത്ര, ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് അപ്ഡേഷനില്‍ ചെലുത്തുന്ന ശ്രദ്ധമാത്രം മതി അതിന്റെ പ്രാധാന്യം മനസിലാക്കാന്‍.
കൂട്ടായ്മയുടെ വിജയത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരുപാട് കഥകള്‍ ഓര്‍ക്കാന്‍ കാണും എന്നാല്‍. ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് ഫേസ്‌ബുക്കില്‍ കൂടിയും ഒരു കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുകയാണ് ‘എം സോണ്‍‘. വിശ്വ പ്രസിദ്ധമായ സിനിമകള്‍ക്ക് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി അങ്ങനെ എല്ലാ ഭാഷകള്‍ക്കും സബ്ടൈറ്റില്‍ ലഭ്യമാണ് , എന്നാല്‍ നമ്മുടെ മാതൃഭാഷ ആയ മലയാളത്തില്‍ സബ്ടൈറ്റില്‍ ഉണ്ടാക്കുക എന്നതാണ് ഏറ്റവും ശ്രമകരം. മറ്റുള്ള ഭാഷകളെല്ലാം ഗൂഗിള്‍ ട്രാന്‍സിലേറ്ററിലും മറ്റും ഏകദേശം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തി കിട്ടും.